ആ സിനിമകള്‍ വേണ്ടെന്നുവച്ചു, ചിത്രങ്ങള്‍ വലിയ വിജയമായി, തമിഴില്‍ നല്ല ചിത്രങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്ന് നവ്യ നായര്‍

കെ ആര്‍ അനൂപ്

വെള്ളി, 4 ജൂണ്‍ 2021 (08:55 IST)
മലയാള സിനിമയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ് നടി നവ്യ നായര്‍. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തിയാണ് താരത്തിന്റെതായി വരാനിരിക്കുന്ന പുതിയ ചിത്രം. ദൃശ്യം 2വിന്റെ കന്നഡ പതിപ്പിലും നവ്യ നായര്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോളിതാ ആദ്യം താന്‍ നിരസിച്ച തമിഴ് ചിത്രങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് നവ്യ. 
 
നവ്യ നിരസിച്ച രണ്ട് ചിത്രങ്ങളും വലിയ വിജയമായി മാറി.ശരത്കുമാര്‍ ഇരട്ട വേഷത്തിലെത്തിയ അയ്യ എന്ന തമിഴ് ചിത്രത്തില്‍ ആദ്യം നായികയായി പരിഗണിച്ചത് നവ്യ നായരിനെയായിരുന്നു. നടി വേണ്ടെന്ന് വച്ചതിനെ തുടര്‍ന്ന് സംവിധായകന്‍ ഹരി നയന്‍താരയെ നായികയാക്കി സിനിമ ചെയ്യുകയായിരുന്നു.2005 ല്‍ പുറത്തിറങ്ങിയ സിനിമ വലിയ വിജയവുമായി.
 
രജനീകാന്തിന്റെ ചന്ദ്രമുഖിയുലും നായികയാകാനുള്ള അവസരം ആദ്യമെത്തിയത് നവ്യയ്ക്കായിരുന്നു. എന്നാല്‍ വേണ്ടെന്ന് വെക്കുകയായിരുന്നു എന്നും നടി പറഞ്ഞു.തമിഴ് ഭാഷ തനിക്ക് വലിയ ഇഷ്ടമാണെന്നും എന്നാല്‍ തനിക്ക് തമിഴ് നല്ല ചിത്രങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും നടി പറഞ്ഞു.
 
ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് നവ്യ നായര്‍ മനസ്സ് തുറന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍