മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു, പുതിയ അപ്‌ഡേറ്റ് നല്‍കി സംവിധായകന്‍ വിനയന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ഏപ്രില്‍ 2021 (17:22 IST)
മോഹന്‍ലാലിനെ നായകനാക്കി ബിഗ് ബജറ്റ് പിരീഡ് ഡ്രാമ ചിത്രം വിനയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് സിനിമ തുടങ്ങാന്‍ വൈകി. നിലവില്‍ തന്റെ സ്വപ്ന പദ്ധതി കൂടിയായ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചിത്രീകരണത്തിലാണ് സംവിധായകന്‍. വിനയന്‍-മോഹന്‍ലാല്‍ കൂട്ടുകെടിലെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇത് ആ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സിനിമ 'ഉടനെ ഉണ്ടാകും' എന്ന വിവരം കൈമാറിയിരിക്കുകയാണ് സംവിധായകന്‍.
 
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ലൊക്കേഷന്‍ വീഡിയോയ്ക്ക് താഴെ വന്ന കമന്റിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.ബറോസ് പൂര്‍ത്തിയായതിന് ശേഷമായിരിക്കും മോഹന്‍ലാലുമൊത്തുള്ള സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയുള്ളൂ. ഈ വര്‍ഷം തന്നെ ടീം ചിത്രീകരണത്തിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article