പൊലീസുദ്യോഗസ്ഥയായി നാദിയ മൊയ്തു, 'ദൃശ്യം 2' തെലുങ്ക് റീമേക്ക് വിശേഷങ്ങളുമായി മീന !

കെ ആര്‍ അനൂപ്

വ്യാഴം, 15 ഏപ്രില്‍ 2021 (09:40 IST)
ദൃശ്യം-2 ചിത്രീകരണത്തിന് ശേഷം നടി മീന പോയത് തെലുങ്ക് റീമേക്കിന്റെ ഭാഗമാകാനാണ്. സിനിമ റിലീസ് ചെയ്ത അതേദിവസം തന്നെ റീമേക്കും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. വൈകാതെ തന്നെ ചിത്രീകരണം ആരംഭിച്ച സിനിമ ജിത്തു ജോസഫ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. നിലവില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് നടി മീന. മലയാളത്തില്‍ ആശാ ശരത് അവതരിപ്പിച്ച പൊലീസുദ്യോഗസ്ഥയായി വേഷമിടുന്നത് നടി നാദിയ മൊയ്തു ആണ്. തെലുങ്ക് റീമേക്കിലെ റിയാലിറ്റി ഇതാണെന്ന് പറഞ്ഞു കൊണ്ട് നാദിയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മീന.
 
ഇരുവരും നേര്‍ക്കുനേര്‍ വരുന്ന രംഗം ചിത്രീകരിച്ചു എന്നാണ് കരുതുന്നത്. മലയാളത്തില്‍ നിന്ന് ചെറിയ വ്യത്യാസങ്ങളോടെ ആയിരിക്കും റീമേക്ക് ഒരുങ്ങുക. അതേസമയം കഴിഞ്ഞ ദിവസമാണ് ദൃശ്യം-2 കന്നഡ റീമേക്ക് പ്രഖ്യാപിച്ചത്.മലയാളത്തിലെ ദൃശ്യം കന്നഡയിലേക്ക് എത്തുമ്പോള്‍ 'ദൃശ്യ' എന്ന ടൈറ്റിലായി മാറും. ആദ്യഭാഗം നിര്‍മ്മിച്ച അതേ ടീം തന്നെയാണ് രണ്ടാം ഭാഗത്തിലും. പി വാസു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വി രവിചന്ദ്രന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍