ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ ജന്മദിനമാണ് ഇന്ന്. തന്റെ പ്രിയപ്പെട്ടവരെല്ലാം പിറന്നാളാശംസകള്‍ അറിയിച്ചെങ്കിലും അതിനേക്കാള്‍ സ്‌പെഷലായി താര താരപുത്രിക്ക് ലഭിച്ച ആശംസയാണ് ശ്രദ്ധനേടുന്നത്. മറ്റാരുമല്ല നടി നമിത പ്രമോദിന്റെ വിഷസ് മീനാക്ഷിയുടെ കണ്ണുകള്‍ നനയിച്ചു.ഉറ്റ സുഹൃത്ത് കൂടിയായ നമിത പ്രമോദ് പങ്കുവെച്ച ചിത്രം വൈറലാകുകയാണ്. തോളോട് തോള്‍ ചേര്‍ന്ന് നടന്നുനീങ്ങുന്ന താരങ്ങളെയാണ് ചിത്രത്തില്‍ കാണാനാകുന്നത്. നമിതയുടെ പോസ്റ്റിന് നന്ദിയറിയിച്ച് മീനാക്ഷി തന്നെയെത്തി. 'ലവ് മോജി'യും കണ്ണ് നിറഞ്ഞ സ്മൈലിയുമാണ് താരപുത്രി നല്‍കിയിരിക്കുന്നത്.