ഇതുവരെ കാണാത്ത തകര്‍പ്പന്‍ റോളില്‍ വിജയ്,'ദളപതി 65' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

ബുധന്‍, 10 മാര്‍ച്ച് 2021 (15:04 IST)
വിജയ് തന്റെ 65-ാമത്തെ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്. ഇതുവരെ കാണാത്ത വ്യത്യസ്തമായ തകര്‍പ്പന്‍ റോളില്‍ നടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ റഷ്യയിലാണ് ഷൂട്ടിംഗിന് പദ്ധതിയിട്ടിരിക്കുന്നത്. മെയ് മാസത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. ഇതിനുള്ള ഒരുക്കങ്ങള്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ തുടങ്ങി. സണ്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കുന്നത്.
 
ഇതൊരു പാന്‍-ഇന്ത്യന്‍ ചിത്രമാണെന്നാണ് പറയപ്പെടുന്നത്. അതിനാല്‍ തന്നെ തെന്നിന്ത്യന്‍ താരസുന്ദരി പൂജാ ഹെഗ്ഡെയെ നായികയായി എത്തുന്നത്. വില്ലന്‍ വേഷത്തില്‍ ബോളിവുഡ് താരം നവാസുദ്ധീന്‍ സിദ്ധിഖി എത്തുന്നു. വിജയ് ചിത്രം മാസ്റ്റര്‍ ഒടുവില്‍ തിയേറ്ററുകളില്‍ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. 'ദളപതി 65' അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍