നമിത പ്രമോദും മീനാക്ഷിയും ഉറ്റ സുഹൃത്തുക്കളാണ്. സോഷ്യൽ മീഡിയയിൽ സജീവമായ നടി തൻറെ പ്രിയ കൂട്ടുകാരി മീനാക്ഷിയ്ക്കൊപ്പമുളള ചിത്രങ്ങൾ പങ്കുവക്കാറുണ്ട്. വനിതാദിനത്തിൽ താരം ഷെയർ ചെയ്ത ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇതിലെ മീനാക്ഷിയുടെ ചിത്രമാണ് ആരാധകർക്ക് പ്രിയപ്പെട്ടതായി മാറിയത്. ചിരിച്ചുകൊണ്ട് ക്യാമറയ്ക്കു പോസ് ചെയ്യുന്ന മീനാക്ഷിയെ സ്നേഹത്തോടെ നോക്കുന്ന നമിതയെ കാണാനാകും. ഫോട്ടോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.