നമിത പ്രമോദിന്റെ സുന്ദരന്‍, 25 വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹ വേഷത്തിലെത്തിയ അച്ഛന്റെ ഫോട്ടോ പങ്കുവെച്ച് നമിത

കെ ആര്‍ അനൂപ്

ചൊവ്വ, 2 മാര്‍ച്ച് 2021 (16:56 IST)
മലയാളികളുടെ പ്രിയ താരമാണ് നമിത പ്രമോദ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ തന്റെ സുന്ദരന്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ട് അച്ഛനെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി. മാത്രമല്ല ഈ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്. 25 വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹ വേഷത്തിലെത്തിയ അച്ഛന്റെ ഫോട്ടോ കൂടിയാണിത്. അടുത്തിടെയാണ് നടിയും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഈ സന്തോഷവാര്‍ത്ത നമിത തന്നെയാണ് അറിയിച്ചത്.
 
സംവിധായകന്‍ രഞ്ജിത്ത് ഒരുക്കുന്ന മാധവി എന്ന ഹസ്വചിത്രത്തിന്റെ വിശേഷങ്ങള്‍ താരം അടുത്തിടെ പങ്കുവെച്ചിരുന്നു.രഞ്ജിത്തിന്റെ ക്യാപിറ്റോള്‍ തീയറ്റേഴ്സും മാതൃഭൂമിയുടെ കപ്പ സ്‌റുഡിയോസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.അല്‍മല്ലു 'എന്ന ചിത്രമായിരുന്നു താരത്തിന്റെതായി ഒടുവില്‍ പുറത്തുവന്നത്. ദിലീപിനൊപ്പം പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രവും നമിത പ്രമോദിന് മുന്നിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍