'ദൃശ്യം 2' തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം അവസാനഘട്ടത്തില്‍, പുതിയ വിശേഷങ്ങളുമായി സംവിധായകന്‍ ജീത്തു ജോസഫ്

കെ ആര്‍ അനൂപ്

വ്യാഴം, 15 ഏപ്രില്‍ 2021 (11:13 IST)
'ദൃശ്യം 2' തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. സിനിമയെക്കുറിച്ചൊരു അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന വെങ്കിടേഷിന്റെ അവസാനത്തെ വര്‍ക്കിംഗ് ദിവസമാണെന്നും അദ്ദേഹം നല്‍കിയ പിന്തുണയ്ക്ക് നന്ദിയും സംവിധായകന്‍ അറിയിച്ചു.
 
'ചിത്രത്തിലെ വെങ്കിടേഷിന്റെ അവസാന വര്‍ക്കിംഗ് ദിവസം.നിങ്ങളുടെ പിന്തുണയ്ക്കും സഹകരണത്തിനും നന്ദി സാര്‍'- ജിത്തു ജോസഫ് കുറിച്ചു.
 
മീന, എസ്തര്‍ അനില്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നാദിയ മൊയ്തു ആണ് ആശ ശരത് ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീന-നാദിയ എന്നിവരുടെ കോമ്പിനേഷന്‍ രംഗങ്ങള്‍ ഇതിനകം ചിത്രീകരിച്ചു എന്നാണ് കരുതുന്നത്. അതിനുള്ള സൂചന മീന നല്‍കി. ചിത്രം പങ്കു വച്ചു കൊണ്ടാണ് ഇക്കാര്യം നടി അറിയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍