പുതിയ നേട്ടങ്ങളുമായി 'ആറാട്ട്', ആരാധകര്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ രാജ്

കെ ആര്‍ അനൂപ്

വ്യാഴം, 15 ഏപ്രില്‍ 2021 (12:44 IST)
ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ ആറാട്ട് ടീസറിന് 3 മില്യണില്‍ കൂടുതല്‍ കാഴ്ചക്കാരെ സ്വന്തമാക്കാനായി. പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ച സ്വീകാര്യതയ്ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് സംഗീത സംവിധായകന്‍ രാഹുല്‍ രാജ്. താനൊരു മോഹന്‍ലാല്‍ ആരാധകനാണെന്നും അതിനാല്‍ തന്നെ ഇതൊരു ഫാന്‍ മൈഡ് ബിജിഎം ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആറാട്ടിലെ ഓരോ വിശേഷങ്ങളും രാഹുല്‍ പങ്കുവയ്ക്കാറുണ്ട്.
 
'അമ്പരപ്പിക്കുന്ന ഈ സ്വീകരണത്തിന് വളരെയധികം നന്ദി'- രാഹുല്‍ രാജ് കുറച്ചു
 
'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ലാലിന്റെ ആറാട്ട് തന്നെയായിരുന്നു ടീസറില്‍. ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടാണ് ടീസര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കിയത്.ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണനാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍