മോഹന്‍ലാലിന്റെ വിഷു സമ്മാനം,'ആറാട്ട്' ടീസര്‍ നാളെ !

കെ ആര്‍ അനൂപ്

ചൊവ്വ, 13 ഏപ്രില്‍ 2021 (17:03 IST)
മലയാളികള്‍ കാത്തിരിക്കുകയാണ് മോഹന്‍ലാലിന്റെ ആറാട്ടിനായി. സിനിമയെ കുറിച്ചുള്ള ആദ്യ സൂചനകള്‍ നാളെ പുറത്തുവരും. വിഷുദിനത്തില്‍ ടീസര്‍ എത്തുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. രാവിലെ 11 മണിക്കാണ് ടീസര്‍ റിലീസ് ചെയ്യുന്നത്. 
 
കാറില്‍ നിന്ന് മോഹന്‍ലാല്‍ ഇറങ്ങി വരുന്ന സീനില്‍ നിന്നാകാം ടീസര്‍ തുടങ്ങുന്നത്. അതിനുള്ള സൂചന നല്‍കിക്കൊണ്ട് പുതിയ പോസ്റ്ററും ലാല്‍ പങ്കുവെച്ചു. കാറില്‍ നിന്ന് ഇറങ്ങുന്ന അദ്ദേഹത്തിന്റെ കാലാണ് ടീസറില്‍ കാണാനാകുന്നത്. പുറത്തുവരുന്ന വീഡിയോയില്‍ അടിപൊളി ആക്ഷന്‍ രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
 
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണനാണ്. നെയ്യാറ്റിന്‍കര ഗോപനായി മോഹന്‍ലാല്‍ വേഷമിടുന്നു. ശ്രദ്ദ ശ്രീനാഥ് ഐ.എ.എസ് ഉദ്യോഗസ്ഥയായാണ് വേഷമിടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍