'ദി കേരള സ്റ്റോറി'ക്ക് ബംഗാളില്‍ തിയേറ്ററുകളായി,രണ്ടാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ ബുക്കിംഗ് കഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 23 മെയ് 2023 (15:14 IST)
'ദി കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് ബംഗാളില്‍ തിയേറ്ററുകള്‍ ലഭിച്ചു.സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത സിനിമയുടെ രണ്ടാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ ഇതിനോടകം തന്നെ ബുക്ക് ചെയ്യപ്പെട്ടു. തിയേറ്റര്‍ ഉടമകള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
 
'ദി കേരള സ്റ്റോറി' പ്രദര്‍ശിപ്പിക്കുന്നതിനുള്ള നിരോധനം സുപ്രീംകോടതി നീക്കിയതിനെ തുടര്‍ന്നാണ് ബംഗാളിലും സിനിമ ബിഗ് സ്‌ക്രീനുകളില്‍ എത്തിയത്.
 
ബംഗാളില്‍ ഭൂരിഭാഗം തിയേറ്ററുകളും കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ മടിച്ചു നിന്നപ്പോള്‍ ഗാവിലെ നോര്‍ത്ത് 24 പര്‍?ഗാനയിലെ ശ്രീമാ ഹാള്‍ ഒരു സ്‌ക്രീനില്‍ മാത്രം സിനിമ പ്രദര്‍ശിപ്പിച്ചു. നിറഞ്ഞ സദസ്സിലാണ് ഇവിടെ കേരള സ്റ്റോറിയുടെ ഷോകള്‍ നടന്നത്. ചിത്രത്തിന്റെ സം?ഗീത സംവിധായകന്‍ ബിശാഖ് ജ്യോതി ബോണാ?ഗാവ് സ്വദേശിയാണ്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article