വിവാദചിത്രമായ ദി കേരള സ്‌റ്റോറിയുടെ സംവിധായകന്‍ സുദീപ്‌തോ സെന്‍ മുംബൈയില്‍ നടത്തിയ വിവാദപരാമര്‍ശത്തിനെതിരെ കേരള വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേരളത്തില്‍ നിന്നും ഹിന്ദു സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് കടത്തുന്നുവെന്ന ആരോപണമാണ് ദി കേരള സ്‌റ്റോറി എന്ന സിനിമ ഉയര്‍ത്തുന്നത്. ഇതിന് പിന്നാലെ 2 തരത്തിലുള്ള കേരളമാണുള്ളതെന്നും ഇതില്‍ വടക്കന്‍ കേരളം തീവ്രവാദികളുടെ താവളമാണെന്നും കേരള സ്‌റ്റോറി സംവിധായകന്‍ സുദീപ്‌തോ സെന്‍ അഭിപ്രായപ്പെട്ടിരുന്നു.