സാമ്പത്തിക സഹായം വേണോ ചോദിച്ചു, ഒപ്പം നിന്നവരെ ഓര്‍ത്ത് നടന്‍ ബാല

കെ ആര്‍ അനൂപ്
ചൊവ്വ, 23 മെയ് 2023 (13:25 IST)
കരള്‍ രോഗത്തെ തുടര്‍ന്ന് നേരത്തെ ആശുപത്രിയിലായിരുന്നു ബാല. രോഗത്തെ തോല്‍പ്പിച്ച് പതിയെ പുതുജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടന്‍.കരള്‍ മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് ശേഷം തന്നെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച നടന്മാരെ ഓര്‍ക്കുകയാണ് ബാല.
 
ഉണ്ണി മുകുന്ദന്‍ ആശുപത്രിയില്‍ വന്നിരുന്നു എന്നും അതുകഴിഞ്ഞ് ഫോണ്‍ വിളിച്ചെങ്കിലും ഫോണില്‍ കിട്ടിയില്ലെന്നും ഉണ്ണി വിദേശത്ത് പോയിരിക്കുകയാണെന്നും ബാല പറഞ്ഞു.
 
 ടൊവിനോയും ലാലേട്ടനും വിളിച്ചിരുന്നു. അമ്മ സംഘടനയും അന്വേഷിച്ചു.ബാബുരാജും സുരേഷ് കൃഷ്ണയും തന്നെ വന്ന് കണ്ടിരുന്നു എന്നും ബാല പറഞ്ഞു.കൂടെ നിന്നു. അത് വലിയ കാര്യം. സാമ്പത്തിക സഹായം വേണോ എന്ന് ചോദിച്ചിരുന്നു.വേണ്ടെന്ന് പറഞ്ഞു. പക്ഷെ ചോദിച്ചില്ലേ എന്നാണ് ബാല പറയുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article