ലൂസിഫറിനെ പിന്നിലാക്കി തണ്ണീർമത്തൻ ദിനങ്ങൾ !

Webdunia
ബുധന്‍, 14 ഓഗസ്റ്റ് 2019 (10:51 IST)
ആഘോഷങ്ങാളോ വമ്പൻ താരനിരയോ ഇല്ലാതെയാണ് നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘തണ്ണീർമത്തൻ ദിനങ്ങൾ’ റിലീസ് ചെയ്തത്. വമ്പൻ കളക്ഷനുമായി ചിത്രം മുന്നേറുകയാണ്. അതിനിടെ ചിത്രത്തിന്റെ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.
 
ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് സിനിമ 10 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയതായുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. 10 ദിവസങ്ങള്‍കൊണ്ട് സിനിമ 11 കോടി രൂപയ്ക്ക് അടുത്താണ് കളക്ഷന്‍ നേടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
 
എന്നാല്‍ വെറും 17 ദിവസങ്ങള്‍കൊണ്ട് ഏരീസ് പ്ലക്‌സില്‍ നിന്നു മാത്രം ചിത്രം നേടിയത് 50 ലക്ഷം രൂപയാണ്. മോഹൻലാലിന്റെ ലൂസിഫറിന്റെ റെക്കോർഡ് ആണ് ചിത്രം തകർത്തിരിക്കുന്നത്. 18 ദിവസങ്ങള്‍കൊണ്ട് 50 ലക്ഷം രൂപ എന്ന ‘ലൂസിഫറി’ന്റെ കളക്ഷന്‍ റെക്കോര്‍ഡാണ് ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ തകര്‍ത്തിരിക്കുന്നത്.
 
ഏരീസ് പ്ലക്‌സില്‍ മാത്രം ദിനംപ്രതി 5 പ്രദര്‍ശനങ്ങളാണുള്ളത്. കുറഞ്ഞ ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ തിയ്യേറ്ററുകളില്‍ നിന്നുളള വിഹിതമായി നിര്‍മ്മാതാക്കളിലേക്ക് എത്തിച്ചിട്ടുളളത് 5 കോടി രൂപയ്ക്ക് മുകളില്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article