ഇത് ജനാധിപത്യത്തിന് എതിരാണ്: കശ്മീർ വിഷയത്തിൽ തുറന്നടിച്ച് വിജയ് സേതുപതി

ചൊവ്വ, 13 ഓഗസ്റ്റ് 2019 (15:19 IST)
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കർ നടപടിക്കെതിരെ പ്രതികരിച്ച് മക്കൾ സെൽവൻ വിജയ് സേതുപതി. കശ്മീരില ജനങ്ങളുടെ അഭിപ്രായം കേൾക്കാതെയുള്ള തീരുമാനം ജനാധിപത്യത്തിന് എതിരാണ് എന്ന് വിജയ് സേതുപതി പറഞ്ഞു. ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജയ് സേതുപതിയുടെ പ്രതികരണം.
 
കശ്മീരിൽ 370, 35A ആർട്ടിക്കിളുകൾ റദ്ദക്കിയ അനടപടിയെ അഭിനന്ദിച്ച് രജനികാന്ത് രംഗത്തുവന്നതിന് പിന്നാലെയാണ് വിജയ് സേതുപതി എതിർപ്പ് വ്യക്തമാക്കിയത് എന്നത് ശ്രദ്ദേയമാണ്. 'കശ്മീരിനെ കുറിച്ച് വായിച്ചപ്പോൾ വേദന തോന്നി. ഇത് ജനാധിപത്യത്തിന് എതിരാണ് കശ്മീരിലെ ജനങ്ങൾ തന്നെയാണ് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത്. 
 
സ്വന്തം തീരുമാനങ്ങൾ ആരുടെയും മേൽ അടിച്ചേൽപ്പിക്കാൻ സാധിക്കില്ല എന്ന പെരിയോർ ഇ വി രാമ സ്വാമിയുടെ വാക്കുകൾ പറഞ്ഞുകൊണ്ടായിരുന്നു താരം പ്രതികരിച്ചത്. മോദിയും അമിത് ഷായും കൃഷ്ണനെപ്പോലെയും അർജുനനെപ്പോലെയുമാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു രജനികാന്ത് തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍