300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ റദ്ദ് ചെയ്യുമെന്ന് മുന്നറിയിപ്പുനല്‍കി. ഇതോടെ ഇന്ത്യ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ആശങ്കയിലായിരിക്കുകയാണ്. നടപടി ക്യാമ്പസ് പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണെന്നാണ് വിവരം.