അമേരിക്കയില്‍ കടുത്ത മുട്ട ക്ഷാമം. പക്ഷിപ്പനി മൂലം രണ്ടുമാസത്തിനിടെ ദശലക്ഷക്കണക്കിന് കോഴികളെ കൊന്നെടുക്കേണ്ടി വന്നതോടെയാണ് അമേരിക്കയില്‍ മുട്ട ക്ഷാമം രൂക്ഷമായത്. പിന്നാലെ അമേരിക്കയില്‍ മുട്ടയുടെ വില കുത്തനെ കുതിക്കുകയും ചെയ്തു. മുട്ട ക്ഷാമം രൂക്ഷമായതോടെയാണ് അമേരിക്ക മറ്റു രാജ്യങ്ങളോട് ആവശ്യം അറിയിച്ചത്. ഫിന്‍ലാന്‍ഡ്, ഡെന്മാര്‍ക്ക്, സ്വീഡന്‍, നെതര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളെയാണ് അമേരിക്ക മുട്ടയ്ക്കായി സമീപിച്ചത്.
എന്നാല്‍ ഫിന്‍ലാന്റ് ഇതില്‍ വിസമ്മതം അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അമേരിക്ക ലത്വാനിയെ സമീപിച്ചിരിക്കുന്നത്. അതേസമയം അയല്‍രാജ്യങ്ങള്‍ അമേരിക്കയ്ക്ക് മുട്ട നല്‍കാന്‍ വിസമ്മതിക്കുന്നത് ഡൊണാള്‍ഡ് ട്രംപിന്റെ വിദേശനയത്തിലെ പോരായ്മകള്‍ കൊണ്ടാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.