Thankamani Box Office Collection: അയ്യേ നാണക്കേട് ! പ്രേമലുവിന് 28-ാം ദിവസം കിട്ടിയ കളക്ഷന്‍ പോലും തങ്കമണിക്ക് ആദ്യദിനം ഇല്ല; വന്‍ പരാജയത്തിലേക്ക്

രേണുക വേണു
വെള്ളി, 8 മാര്‍ച്ച് 2024 (07:48 IST)
Thankamani, Dileep

Thankamani Box Office Collection: ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ദിലീപ് ചിത്രം തങ്കമണി. ആദ്യദിനം മോശം പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്. സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമലു 28-ാം ദിനത്തില്‍ നേടിയ കളക്ഷന്‍ പോലും ആദ്യദിനം തങ്കമണിക്ക് ലഭിച്ചില്ല. ദിലീപിനെ പോലൊരു സൂപ്പര്‍താരം അഭിനയിച്ചിട്ടും ആദ്യദിനം ഒരു കോടി കളക്ട് ചെയ്യാന്‍ ചിത്രത്തിനു സാധിച്ചില്ല. 
 
ആദ്യദിനം 40 ലക്ഷം മാത്രമാണ് തങ്കമണി ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത്. റിലീസ് ദിനം 21 ശതമാനം മാത്രമായിരുന്നു ചിത്രത്തിന്റെ ഒക്യുപ്പെന്‍സി. പ്രേമലു ആകട്ടെ 28-ാം ദിവസം 73 ലക്ഷം കളക്ട് ചെയ്തിട്ടുണ്ട്. 
 
ഉടലിനു ശേഷം രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത തങ്കമണിയില്‍ ദിലീപ്, നീത പിള്ള, പ്രണിത സുഭാഷ്, മനോജ് കെ.ജയന്‍, സിദ്ദിഖ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article