Thankamani Movie Review: ചരിത്രത്തോട് നീതി പുലര്‍ത്താത്ത റിവഞ്ച് ഡ്രാമ, ദിലീപിന്റെ തിരിച്ചുവരവ് വൈകും; തങ്കമണി റിവ്യൂ

രേണുക വേണു

വ്യാഴം, 7 മാര്‍ച്ച് 2024 (17:30 IST)
Thankamani Film

Thankamani Movie Review: പ്രേക്ഷകരെ നിരാശപ്പെടുത്തി ദിലീപ് ചിത്രം തങ്കമണി. 1980-കളില്‍ ഇടുക്കിയിലെ ഒരു ഗ്രാമത്തില്‍ ബസ് റൂട്ടുമായി ബന്ധപ്പെട്ട് നടന്ന ചെറിയൊരു തര്‍ക്കം കേരള രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കിയ സംഭവമായി. കേരളം കണ്ട ഏറ്റവും വലിയ പൊലീസ് ക്രൂരതകളില്‍ ഒന്നായ തങ്കമണി സംഭവത്തെ അധികരിച്ച് രതീഷ് രഘുനന്ദന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് തങ്കമണി. 
 
റിവഞ്ച് ഡ്രാമയായി അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ചിത്രം തുടക്കം മുതല്‍ ഒടുക്കം വരെ വെറും മെലോ ഡ്രാമയായി ഒതുങ്ങി. യഥാര്‍ഥ സംഭവങ്ങളുമായി വളരെ ചെറിയ ബന്ധം മാത്രമാണ് സിനിമയ്ക്കുള്ളത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു ഘടകവും സിനിമയില്‍ ഇല്ലെന്നാണ് ആദ്യത്തെ പോരായ്മ. ഫ്‌ളാഷ് ബാക്ക് സീനുകളിലെല്ലാം ചിത്രം അതിനാടകീയമാകുന്നു. തങ്കമണി സംഭവത്തെ കുറിച്ച് എന്തെങ്കിലും മനസിലാക്കണമെന്ന് കരുതി ടിക്കറ്റെടുത്താല്‍ പ്രേക്ഷകര്‍ നിരാശപ്പെടുമെന്ന് ഉറപ്പ്. 
 
അഭിനേതാക്കളുടെ പ്രകടനങ്ങളും പ്രേക്ഷകരെ നിരാശപ്പെടുത്തി. രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളെ അവതരിപ്പിക്കുന്നതില്‍ ദിലീപ് പൂര്‍ണമായി പരാജയപ്പെട്ടു. വൈകാരിക രംഗങ്ങളിലെല്ലാം അതിനാടകീയമായിരുന്നു ദിലീപിന്റെ പ്രകടനം. അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത് നീത പിള്ള മാത്രമായിരുന്നു. മനോജ് കെ ജയന്റെ വില്ലന്‍ വേഷം പാളിപ്പോയ കാസ്റ്റിങ് ആയാണ് പ്രേക്ഷകര്‍ക്ക് തോന്നിയത്. അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും അടക്കം നിരാശപ്പെടുത്തിയപ്പോള്‍ തങ്കമണി ശരാശരിയില്‍ താഴെ നില്‍ക്കുന്ന സിനിമ എക്‌സ്പീരിയന്‍സ് മാത്രമായി ഒതുങ്ങി...! 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍