നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷി ദിലീപ് സിനിമയിലേക്കോ? മീനുക്കുട്ടി എന്ന് വിളിക്കാറുള്ള മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ അടുത്തിടെ സജീവമായി മാറിയിരുന്നു. പിന്നാലെ അച്ഛന്റെ പാത പിന്തുടര്‍ന്ന് മീനാക്ഷി സിനിമയില്‍ എത്തുമോ എന്ന ചോദ്യവും ഉയര്‍ന്നു. ഇപ്പോഴിതാ മീനാക്ഷി അഭിനയമോഹം പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യം ദിലീപിനോട് തന്നെ ചോദിച്ചിരിക്കുകയാണ്.
മകള്‍ പഠിച്ചു ഡോക്ടറാവണമെന്ന് ദിലീപിന്റെ ആഗ്രഹം മീനാക്ഷി നടത്തി കൊടുത്തു കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ള മീനാക്ഷി ഒരു പ്രൊഫഷണല്‍ ഡാന്‍സര്‍ അല്ല. എന്നാലും സ്വയം ചിട്ടപ്പെടുത്തി നൃത്തം ചെയ്യാന്‍ കഴിവുള്ള ആളാണ് മീനാക്ഷി. മകളുടെ വീഡിയോ കാണാറുണ്ടെന്നും അതിന് അഭിപ്രായം പറയാറുണ്ടെന്നും ദിലീപും പറഞ്ഞു. ചേച്ചിക്കൊപ്പം അനിയത്തിയായ മഹാലക്ഷ്മിയും കൂടെയുണ്ടാകും. അടുത്തിടെ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹ വേളയില്‍ ആയിരുന്നു ദിലീപിന്റെ കുടുംബത്തെ ഒന്നിച്ച് കണ്ടത്.