വണ്ടർ വുമൺ നാലാമതും അമ്മയായി, കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ഗാൽ ഗഡോട്ട്

അഭിറാം മനോഹർ
വ്യാഴം, 7 മാര്‍ച്ച് 2024 (18:43 IST)
വണ്ടർ വുമണായി ലോകമെങ്ങുമുള്ള ആരാധകരെ ത്രസിപ്പിച്ച ഹോളിവുഡ് നടി ഗാൾ ഗഡോട്ട് വീണ്ടും അമ്മയായി. നാലാമതും അമ്മയായ വിവരം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് സന്തോഷവാർത്ത താരം അറിയിച്ചത്.
 
പ്രസവും എളുപ്പമല്ലായിരുന്നുവെന്നും നീ ഞങ്ങളുടെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടുവന്നുവെന്നും ചിത്രത്തിനൊപ്പം നടി കുറിച്ചു. ഓറി എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. ഹീബ്രു ഭാഷയിൽ പ്രകാശം എന്നാണ് ഈ വാക്കിനർഥം. 2008ലാണ് ജറോൺ വർസാനോയുമായി ഗാൽ ഗഡോട്ടിൻ്റെ വിവാഹം നടന്നത്. ഇവർക്ക് ആൽമ,മായ,ഡാനിയേല എന്നിങ്ങനെ 3 പെൺകുട്ടികളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article