സ്ഫടികത്തിന്റെ ഡിജിറ്റല്‍ റെസ്റ്റൊറേഷന്‍ നടത്തി തിയറ്ററുകളില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ ഒരാള്‍ക്ക് മാത്രം അത് കാണാനായില്ല ,അയാള്‍ അത്രത്തോളം അത് ആഗ്രഹിച്ചിരുന്നു, അത് കെപിഎസി ലളിതയായിരുന്നു.എന്തും സഹിച്ചും കൊടുത്തും മകനെ സ്‌നേഹിച്ച ആ പൊന്നമ്മച്ചി, ഏതൊരു മകന്റെയും നാവിലെ ഇരട്ടി മധുരമായിരുന്നു. ആ അമ്മ എത്ര വട്ടം ആവര്‍ത്തിച്ച് തന്നോട് ചോദിക്കുമായിരുന്നു സ്ഫടികത്തിന്റെ പുതിയ പതിപ്പ് എപ്പോള്‍ എത്തുമെന്ന്, ഒരിക്കല്‍ സംവിധായകന്‍ ഭദ്രന്‍ പറഞ്ഞത് ഇങ്ങനെയാണ്.മരണമില്ലാത്ത ഇത്രയും മഹാരഥന്മാര്‍ ഒന്നിച്ചു കൂടിയ മറ്റൊരു ചലച്ചിത്രം ഇനിയുണ്ടാവില്ല എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ആ കുറിപ്പ് അവസാനിപ്പിച്ചത്.