അമ്മമാര്‍ക്കൊപ്പം മലയാള നടിമാര്‍,അനശ്വര രാജന്‍, നിഖില വിമല്‍,അഹാന,എസ്തര്‍... ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

വ്യാഴം, 11 ജനുവരി 2024 (11:40 IST)
Namitha Pramod, Anaswara Rajan, Nikhila Vimal, Esther Anil
നമിത പ്രമോദ്
 
അഭിനയത്തിന് പുറമേ ബിസിനസ് രംഗത്തും സജീവമാകുകയാണ് നടി നമിത പ്രമോദ്. നേരത്തെ ഹോട്ടല്‍ ബിസിനസ് താരം തുടങ്ങിയിരുന്നു. വസ്ത്ര വ്യാപാര സംരംഭത്തിലേക്ക് നമിത കടന്നത് ഈയടുത്താണ്. 19 സെപ്റ്റംബര്‍ 1996 ജനിച്ച നടിക്ക് 27 വയസ്സാണ് പ്രായം.വ്യവസായിയായ പ്രമോദിന്റെയും വീട്ടമ്മയായ ഇന്ദുവിന്റെയും മകളായി കോട്ടയത്താണ് നമിത പ്രമോദ് ജനിച്ചത്.
Namitha Pramod
 
നിഖില വിമല്‍
 
കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് നടി നിഖില വിമല്‍ കടന്നുപോകുന്നത്. കൈ നിറയെ സിനിമകളാണ് നടിക്ക്. തമിഴില്‍ 'പോര്‍ തൊഴില്‍' വന്‍ വിജയമായതോടെ കോളിവുഡില്‍ നിന്നും നടിയെ തേടി അവസരങ്ങള്‍ വരുന്നു. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പാണ് നടിയുടെ സ്വദേശം. അമ്മ വിമലാദേവി കലാമണ്ഡലത്തിലെ ഒരു അദ്ധ്യാപികയാണ്.
Nikhila Vimal
 
എസ്തര്‍ അനില്‍

കുട്ടി താരമായി എത്തി നായികയായി മാറിയ താരമാണ് എസ്തര്‍ അനില്‍. തന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാന്‍ നടി മറക്കാറില്ല.അനില്‍ എബ്രഹാം-മഞ്ജു ദമ്പതികളുടെ മകളായി 2001 ഓഗസ്റ്റ് 27-ന് വയനാട് ജില്ലയിലെ കല്‍പ്പറ്റയിലാണ് എസ്തര്‍ ജനിച്ചത്. 22 വയസ്സാണ് നടിയുടെ പ്രായം.
Esther Anil
 
അഹാന
 
താര കുടുംബത്തില്‍ നിന്ന് മലയാള സിനിമയിലേക്കെത്തിയ നടിയാണ് അഹാന. നടന്‍ കൃഷ്ണ കുമാര്‍- സിന്ധു കൃഷ്ണ ദമ്പതികളുടെ മകളാണ് നടി. 13 ഒക്ടോബര്‍ 1995ന് ജനിച്ച താരത്തിന് 28 വയസ്സാണ് പ്രായം.
Ahaana Krishna
 
അനശ്വര രാജന്‍
 
മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു നടി അനശ്വര രാജന്‍. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ നേരില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.കരിവെള്ളൂര്‍ സ്വദേശികളായ രാജന്റെയും ഉഷയുടെയും മകളാണ് അനശ്വര. 21 വയസ്സാണ് നടിയുടെ പ്രായം.
Anaswara Rajan
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍