വിനീത് ശ്രീനിവാസന്റെ നായികയായി നിഖില വിമല്‍, 'ഒരു ജാതി ജാതകം' ചിത്രീകരണം പൂര്‍ത്തിയായി

കെ ആര്‍ അനൂപ്

വെള്ളി, 25 ഓഗസ്റ്റ് 2023 (13:09 IST)
വിനീത് ശ്രീനിവാസന്‍,നിഖില വിമല്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് 'ഒരു ജാതി, ജാതകം'. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.എം. മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനുകള്‍ കൊച്ചി, കണ്ണൂര്‍, ചെന്നൈ എന്നിവിടെയായിരുന്നു. 
 
വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.പി.പി.കുഞ്ഞിക്കണ്ണന്‍, നിര്‍മ്മല്‍ പാലാഴി, രഞ്ജിത്ത് കങ്കോല്‍, മൃദുല്‍ നായര്‍, ഗായിക സയനോരാ ഫിലിപ്പ്, കയാദു ലോഹര്‍, ഇന്ദു തമ്പി, രജിതാ മധു, ചിപ്പി ദേവസ്സി, അമല്‍ താഹ എന്നിട്ട് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
മലബാറിലെ ഒരിടത്തരം കുടുംബത്തിലെ അംഗവും ചെന്നൈ നഗരത്തിലെ ഉദ്യോഗസ്ഥനുമായ ഒരു യുവാവിന്റെ ജീവിതമാണ് സിനിമ പറയുന്നത്. 
 
രാകേഷ് മണ്ടോടിയുടേതാണ് തിരക്കഥ. സംഗീതം- ഗുണ ബാലസുബ്രഹ്‌മണ്യം, ഛായാഗ്രഹണം - വിശ്വജിത്ത് ഒടുക്കത്തില്‍,എഡിറ്റിംഗ് - രഞ്ജന്‍ ഏബ്രഹാം.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍