വിനീത് ശ്രീനിവാസനും ശ്രീനിവാസനും സ്‌ക്രീന്‍ സ്‌പേസ് പങ്കിടുമ്പോള്‍ സിനിമ പ്രേമികള്‍ക്ക് പ്രതീക്ഷിക്കാന്‍ ചിലതുണ്ട്.കുറുക്കന്‍ ആ പ്രതീക്ഷ തെറ്റിക്കില്ലെന്ന് ഉറപ്പ് നിര്‍മ്മാതാക്കള്‍ നല്‍കുന്നു. പുറത്തുവന്ന ട്രെയിലര്‍ അതിനുള്ള സൂചനയും നല്‍കിയിരുന്നു. കോടതിയില്‍ സ്ഥിരമായി കള്ള സാക്ഷി പറയാന്‍ എത്തുന്ന കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്.എസ്‌ഐയായി വിനീത് കൂടി എത്തുന്നതോടെ കാഴ്ചക്കാരുടെ മുഖത്ത് ചിരി പടരും. ചിത്രം ഇന്നുമുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കും.
നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍
അന്‍സിബ ഹസ്സന്‍, സുധീര്‍ കരമന, മാളവിക മേനോന്‍, ബാലാജി ശര്‍മ, ശ്രീകാന്ത് മുരളി, ദിലീപ് മേനോന്‍, അസീസ് നെടുമങ്ങാട്, ജോജി ജോണ്‍, അശ്വത് ലാല്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, ഗൗരി നന്ദ, അഞ്ജലി സത്യനാഥ്, ശ്രുതി ജയന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.