ചെന്നൈ വിട്ടൊരു പരിപാടിയില്ല !, അടുത്ത പ്രണവ് മോഹൻലാൽ ചിത്രവും ചെന്നൈയിൽ ആണോ? മറുപടിയുമായി വിനീത് ശ്രീനിവാസൻ

ബുധന്‍, 26 ജൂലൈ 2023 (14:37 IST)
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമ പ്രഖ്യാപിച്ച വാര്‍ത്ത ആഘോഷത്തോടെയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്. ഹൃദയം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് ചിത്രത്തിന്റെ മേലെയുള്ളത്. പ്രണവിന് പുറമെ ധ്യാന്‍ ശ്രീനിവാസന്‍,കല്യാണി പ്രിയദര്‍ശന്‍, നീരജ് മാധവ്,നിവിന്‍ പോളി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.
 
 
ഇതിനിടയില്‍ ചെന്നൈ വിട്ടൊരു പരിപാടിക്ക് വിനീത് ശ്രീനിവാസന്‍ തയ്യാറാകില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞിരിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ സിനിമയും ചെന്നൈയില്‍ തന്നെയാകുമോ എന്നതിന് മറുപടി നല്‍കിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. നമുക്ക് അറിയാവുന്ന പശ്ചാത്തലത്തില്‍ കഥ പറയുമ്പോഴാണ് അതില്‍ സത്യസന്ധതയുണ്ടാകുക എന്ന് വിനീത് പറയുന്നു. അമല്‍ നീരദ് കൊച്ചിയില്‍ സിനിമ ചെയ്യുന്നത് പോലെ ഞാന്‍ ചെന്നൈയിലും തലശ്ശേരിയിലും കഥ പറയുന്നു. എനിക്ക് നേരിട്ട് അറിയാവുന്ന കാര്യങ്ങളാണ് ഞാന്‍ സിനിമയില്‍ പറയുന്നത്. അല്ലാതെ ചെയ്തത് തിര മാത്രമാണ്. ഞാന്‍ എനിക്കറിയാവുന്ന പശ്ചാത്തലത്തില്‍ കഥ പറയുമ്പോള്‍ അതിലൊരു സത്യസന്ധതയുണ്ടാകും. അതില്‍ ജനങ്ങള്‍ കണക്ട് ആകും. അതേസമയം വരാനിരിക്കുന്ന സിനിമ എല്ലാ തലമുറയ്ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാകുമെന്നും വിനീത് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍