വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും ഒരുമിച്ച് മത്സരിക്കും; സഖ്യപ്രഖ്യാപനം നടത്തി അമിത് ഷാ

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 11 ഏപ്രില്‍ 2025 (19:58 IST)
വരുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും ഒരുമിച്ച് മത്സരിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് സഖ്യം പ്രഖ്യാപിച്ചത്. ചെന്നൈയില്‍ ബിജെപിയുടെയും എഐഎഡിഎംകെയുടെയും നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയ്‌ക്കൊടുവിലാണ് സഖ്യത്തിന് തീരുമാനം ഉണ്ടായത്. സഖ്യം പ്രഖ്യാപിക്കുന്ന ചടങ്ങില്‍ തമിഴ്‌നാട് മുന്‍ ബിജെപി അധ്യക്ഷന്‍ അണ്ണാമലയും ഉണ്ടായിരുന്നു.
 
അണ്ണാമലൈക്ക് പകരം നൈനാര്‍ നാഗേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് സഖ്യ പ്രഖ്യാപനം ഉണ്ടായത്. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് അണ്ണാമലയെ നീക്കണമെന്ന് എഐഎഡിഎംകെ ആവശ്യപ്പെട്ടിരുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അണ്ണാമലയെ നീക്കിയാല്‍ ബിജെപിയുമായി സഖ്യത്തിന് തയ്യാറാണെന്ന് അറിയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍