തമിഴിലെ സമ്പന്നനായ സൂപ്പര്‍ താരം! വിജയോ രജനികാന്തോ അല്ല അത് മറ്റൊരാള്‍

കെ ആര്‍ അനൂപ്
ബുധന്‍, 7 ഫെബ്രുവരി 2024 (09:20 IST)
Rajinikanth Vijay
രജനികാന്ത്, വിജയ്, അജിത്ത് ഉള്‍പ്പെടെയുള്ള വമ്പന്മാര്‍ വാഴും നാടാണ് കോളിവുഡിന്റേത്. ഇന്ത്യന്‍ സിനിമയിലെ വലിയ മാര്‍ക്കറ്റുകളില്‍ ഒന്നാണ് തമിഴ് ഇന്‍ഡസ്ട്രി. ഇവിടത്തെ ഏറ്റവും സമ്പന്നനായ നടന്‍ ആരാണെന്ന് അറിയാമോ? വിജയോ രജനികാന്തോ അല്ല. പിന്നെ ആര് ?ഉത്തരം ഉണ്ട്.
 
തമിഴ് സിനിമയിലെ സമ്പന്നനായ നടന്‍ മറ്റാരുമല്ല, കമല്‍ഹാസനാണ്. 450 കോടിയാണ് താരത്തിന്റെ ആസ്തി. ഇതിന്റെ പകുതി മാത്രമേ തമിഴ് സിനിമയിലെ പല താരങ്ങള്‍ക്കും ഉള്ളൂ എന്നതാണ് ശ്രദ്ധേയമായ കാര്യം. 230 ചിത്രങ്ങളില്‍ നടന്‍ അഭിനയിച്ചു കഴിഞ്ഞു. അതില്‍ കൂടുതലും തമിഴ് സിനിമകളാണ്.വിജയാണ് രണ്ടാം സ്ഥാനത്ത്.
 
സമ്പന്നനായ രണ്ടാമത്തെ നടന്‍ വിജയ് ആണ്. നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ മുന്നില്‍ തന്നെയാണ് നടന്റെ സ്ഥാനം.താരത്തിന്റെ ആസ്തി 445 കോടിയാണ്.വെങ്കട്ട് പ്രഭുവിന്റെ ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിലാണ് വിജയ് ഇപ്പോള്‍ അഭിനയിക്കുന്നത്.
 
തമിഴ് സിനിമയുടെ സൂപ്പര്‍സ്റ്റാറാണ് രജനികാന്ത്. 430 കോടിയാണ് രജനികാന്തിന്റെ ആസ്തി.210 കോടി രൂപ ജയിലര്‍ സിനിമയില്‍ അഭിനയിച്ചപ്പോള്‍ താരത്തിന് ലഭിച്ചു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article