സിനിമാതാരങ്ങളുടെ പ്രണയ വാര്‍ത്തകള്‍ പലപ്പോഴായി വന്നു പോകാറുണ്ട്. അക്കൂട്ടത്തില്‍ ഒടുവിലായി എത്തിയ പേരാണ് രജിഷ വിജയന്റേത്. താരം പ്രണയത്തില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഛായാഗ്രാഹകന്‍ ടോബിന്‍ തോമസുമായി രജിഷ പ്രണയത്തില്‍ ആയെന്നും ഇരുവരും ലീവിങ് ടുഗതര്‍ ആണെന്നും പറയപ്പെടുന്നു.
സ്റ്റാന്റ് അപ്, ദ ഫെയില്‍ ഐ, ഖൊഖൊ, ലൗഫുലി യുവര്‍സ് വേദ തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹകനാണ് ടോബിന്‍ തോമസ്. ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്ത പ്രചരിക്കാനുള്ള കാരണം ടോബിന്‍ പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ്.