ന്യൂമര്‍ദ്ദ മഴ കണ്ടിട്ട് ആശ്വാസിക്കേണ്ട! രാജ്യത്ത് വരാന്‍ പോകുന്നത് കൊടും വരള്‍ച്ചയുടെ മാസങ്ങളെന്ന് മുന്നറിയിപ്പ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 4 ഡിസം‌ബര്‍ 2024 (19:58 IST)
രാജ്യത്ത് വരാന്‍ പോകുന്നത് കൊടും വരള്‍ച്ചയുടെ മാസങ്ങളെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നല്‍കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില സാധാരണയും കൂടുതലായിരിക്കുമെന്ന് പറയുന്നു. 123 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ മൂന്നാമത്തെ ചൂടേറിയ നവംബര്‍ ആണ് കഴിഞ്ഞുപോയതെന്നാണ് റിപ്പോര്‍ട്ട്. പകല്‍ സമയത്ത് രാജ്യത്ത് പലയിടങ്ങളിലും 24 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില. മഞ്ഞുകാലമായിരുന്നിട്ട് പോലും മുന്‍കാലങ്ങളെ അപേക്ഷിച്ച് താപനില കൂടാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.
 
കടലുകളില്‍ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകളുടെ എണ്ണം ഇത്തവണ കുറവായിരുന്നു. നവംബര്‍ മാസത്തിലാണ് സാധാരണയായി ചുഴലിക്കാറ്റുകള്‍ കടലില്‍ ഉണ്ടാകാറുള്ളത്. ഇത്തവണ ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ മാത്രമാണ് ഉണ്ടായത്. ഇതില്‍ ഒരു ന്യൂനമര്‍ദ്ദം കാരണമാണ് തമിഴ്‌നാട്ടിലും കേരളത്തിലെ വ്യാപകമായ മഴയ്ക്ക് കാരണമായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍