മോഹന്‍ലാലിനു പോലും മറികടക്കാന്‍ കഴിഞ്ഞില്ല; ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റായി ഓസ്‌ലര്‍, ജയറാമിന്റെ തിരിച്ചുവരവ് മിന്നിച്ചു

രേണുക വേണു

ചൊവ്വ, 6 ഫെബ്രുവരി 2024 (21:12 IST)
2024 ലെ ആദ്യത്തെ സൂപ്പര്‍ഹിറ്റായി ജയറാം ചിത്രം എബ്രഹാം ഓസ്‌ലര്‍. ജനുവരി 11 നു തിയറ്ററുകളിലെത്തിയ ഓസ്‌ലര്‍ 25 ദിവസം കൊണ്ട് 40 കോടിയില്‍ അധികം കളക്ട് ചെയ്തു. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 24.4 കോടിയും ഓവര്‍സീസ് ബോക്‌സ് ഓഫീസില്‍ നിന്ന് 15.65 കോടിയുമാണ് ഓസ്‌ലര്‍ ഇതുവരെ നേടിയത്. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ബിസിനസ് 50 കോടി കടന്നിട്ടുണ്ടെന്നാണ് വിവരം. 
 
മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനെ മറികടന്നാണ് ഓസ്‌ലറിന്റെ കുതിപ്പ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ഇതുവരെ കളക്ട് ചെയ്തത് 12.64 കോടി മാത്രമാണ്. 50 കോടിയിലേറെ ചെലവില്‍ ഒരുക്കിയിരിക്കുന്ന വാലിബന്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയായിരുന്നു. 
 
മമ്മൂട്ടിയുടെ അതിഥി വേഷം കൂടിയാണ് ഓസ്‌ലറിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ഈ മാസം തന്നെ ഓസ്‌ലറിന്റെ ഒടിടി റിലീസ് ഉണ്ടാകും. മലൈക്കോട്ടൈ വാലിബനും ഫെബ്രുവരി അവസാനത്തോടെ ഒടിടിയില്‍ എത്തും. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഓസ്‌ലര്‍ ജയറാമിന്റെ തിരിച്ചുവരവിനും വഴിയൊരുക്കി. ഒരു ജയറാം ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ഇത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍