ഇന്ത്യന്‍ സിനിമകള്‍ ജിസിസിയില്‍ റിലീസ് ചെയ്ത് വന്‍ നേട്ടം കൊയ്യാറുണ്ട്. മലയാള സിനിമയ്ക്കും ജിസിസി രാജ്യങ്ങളില്‍ നിന്ന് മികച്ച പ്രതികരണം എപ്പോഴും ലഭിക്കാറുണ്ട്.മലയാളികള്‍ അവിടങ്ങളില്‍ കൂടുതല്‍ ഉള്ളതാണ് മലയാള സിനിമയ്ക്ക് ഗുണം ചെയ്യുന്നത്. അതുകൊണ്ടുതന്നെ മികച്ച സ്‌ക്രീന്‍ കൗണ്ട് ഇവിടങ്ങളില്‍ റിലീസ് ദിവസം തന്നെ ലഭിക്കാറുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ തെന്നിന്ത്യന്‍ സിനിമകളില്‍ ജിസിസിയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
തമിഴ്, തെലുങ്ക് ഉള്‍പ്പെടുന്ന ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് ഒരു മലയാള ചിത്രമാണ്.ജിസിസിയില്‍ ഏറ്റവും കളക്ഷന്‍ നേടിയ 5 തെന്നിന്ത്യന്‍ സിനിമകളില്‍ രണ്ട് മലയാള ചിത്രങ്ങളും രണ്ട് തമിഴ് ചിത്രങ്ങളും ഒരു തെലുങ്ക് ചിത്രമാണ് ഇടം നേടിയിരിക്കുന്നത്. ജയറാമിന്റെ അബ്രഹാം ഓസ്‌ലര്‍ ആണ് ഒന്നാം സ്ഥാനത്ത്. 12 കോടിയാണ് ഇവിടെനിന്ന് സിനിമ നേടിയ കളക്ഷന്‍.മലൈക്കോട്ടൈ വാലിബനാണ് രണ്ടാം സ്ഥാനത്ത്. 8 കോടി ഇതിനോടൊപ്പം തന്നെ ചിത്രം നേടി കഴിഞ്ഞു. മൂന്നും നാലും സ്ഥാനങ്ങള്‍ തമിഴ് ചിത്രങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്.