അജിത്തിന്റെ നായികയാകാന്‍ നയന്‍താര ? 'എകെ 62' വരുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 16 മാര്‍ച്ച് 2022 (15:04 IST)
അജിത്തിന്റെ നായികയാകാന്‍ നയന്‍താര. നടന്റെ കരിയറിലെ അറുപത്തി രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് വിഘ്‌നേഷ് ശിവനാണെന്ന് റിപ്പോര്‍ട്ടുകള്‍.എകെ 62 എന്ന് താല്‍ക്കാലികമായി പേരു നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എപ്പോള്‍ വരുമെന്ന് അറിയാം.
 
അടുത്ത മാസം തന്നെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. ലൈക്ക പ്രൊഡക്ഷന്‍ ചിത്രം നിര്‍മ്മിക്കുന്നു.അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
 
അജിത്തിന്റെ വലിമൈ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.എച്ച് വിനോദിന്റെ തന്നെ അടുത്ത ചിത്രത്തിലാണ് താരം അഭിനയിക്കുന്നത് എന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

Next Article