കൂ ആപ്പിലോട്ട് പോകുന്ന ഭക്തന്മാർക്ക് എന്റെ യാത്രാ ആശംസകൾ: സംഘപരിവാർ അനുകൂലികളെ ട്രോളി സ്വര ഭാസ്‌ക്കർ

Webdunia
വ്യാഴം, 11 ഫെബ്രുവരി 2021 (20:12 IST)
ട്വിറ്റർ ഉപേക്ഷിച്ച് ഇന്ത്യന്‍ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ കൂ ആപ്പിലേക്ക് പോകുന്ന സംഘപരിവാർ അനുകൂലികളെ ട്രോളി ബോളിവുഡ് നടി സ്വര ഭസ്‌ക്കർ. കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഉള്‍പ്പെടെയുള്ളവര്‍ കൂ വില്‍ അക്കൗണ്ട് തുടങ്ങുകയും മറ്റുള്ളവരോട് അക്കൗണ്ട് ആരംഭിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് സ്വര ഭാസ്‌ക്കറിന്റെ ട്വീറ്റ്.
 
പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ ആപ്പിനെ കുറിച്ച് സംസാരിച്ചിരുന്നു. ഇതോടെയാണ് കൂ പ്രചാരം നേടിയത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്.ട്വിറ്ററിന് സമാനമായാണ് കൂവിന്റെ പ്രവർത്തനം.

അനുബന്ധ വാര്‍ത്തകള്‍

Next Article