ശാലിനി ബിഗ്‌സ്ക്രീനിലേക്ക് മടങ്ങിയെത്തുന്നു? അഭിനയിക്കുക മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവനിൽ

Webdunia
വ്യാഴം, 11 ഫെബ്രുവരി 2021 (17:15 IST)
ബാലതാരമായി എത്തി പിന്നീട് നായികയായി മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് ശാലിനി. പിന്നീട് മലയാളത്തിലും തമിഴിലും നിറഞ്ഞുനിന്ന താരം തമിഴ് സൂപ്പർ താരം അജിത്തുമായുള്ള വിവാഹശേഷം ലൈംലൈറ്റിൽ നിന്നും പൂർണമായി മാറി നിൽക്കുകയാണ്. എന്നാലിപ്പോൾ താരം ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
 
സൂപ്പർഹിറ്റ് സംവിധായകൻ മണിരത്‌നത്തിന്റെ സ്വപ്‌നചിത്രമായ പൊന്നിയിൻ സെൽവനിലൂടെയാകും ശാലിനി അഭിനയരംഗത്തേക്ക് തിരിച്ചെത്തുക എന്നാണ് റിപ്പോർട്ട്. അതേസമയം ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും എത്തിയിട്ടില്ല.
 
തെന്നിന്ത്യയിലെയും ബോളിവുഡിലെയും മുൻനിര താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. ഐശ്വര്യ റായ്,വിക്രം,കാർത്തി,ജയറാം,തൃഷ,വിക്രം പ്രഭു,ഐശ്വര്യ ലക്ഷ്‌മി,ജയം രവി,പ്രകാശ് രാജ് തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article