നാട്യോത്സവത്തില്‍ നൃത്തം അവതരിപ്പിച്ച് ശോഭന, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 28 ജൂണ്‍ 2022 (15:20 IST)
ശോഭനയുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. ഒരു ഇടവേളയ്ക്ക് ശേഷം റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒറ്റ' എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.വട്ടിയൂര്‍ക്കാവ് ഗുരുഗോപിനാഥ് നടന ഗ്രാമത്തില്‍ നടക്കുന്ന നാട്യോത്സവത്തില്‍ പങ്കെടുത്ത് ശോഭനയും.
 
ശോഭനയും സംഘവും ഇവിടെ നൃത്തം അവതരിപ്പിച്ചു .നാട്യോത്സവത്തിലെ മൂന്നാംദിനത്തിലായിരുന്നു നടി എത്തിയത്.ഭാണിക എന്നാണ് നൃത്തശില്‍പ്പത്തിന് പേര് നല്‍കിയിരിക്കുന്നത്.
 
ഭരതനാട്യത്തിന്റെ ഉയര്‍ച്ചയും വളര്‍ച്ചയും ഉത്ഭവവും തുടങ്ങി ശിവ ഭക്തിരസങ്ങളുടെ സംവേദനവും വിവരിക്കുന്ന നൃത്തശില്‍പ്പം കാഴ്ചക്കാര്‍ക്ക് പുതിയൊരു അനുഭവമായി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shobana Chandrakumar (@shobana_danseuse)

അനുബന്ധ വാര്‍ത്തകള്‍

Next Article