ശോഭന സുഹൃത്തിനെ പോലെ, 'ഒറ്റ' കഥ കേട്ടതും സമ്മതം മൂളി: റസൂല്‍ പൂക്കുട്ടി

കെ ആര്‍ അനൂപ്

വ്യാഴം, 28 ഏപ്രില്‍ 2022 (10:20 IST)
റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒറ്റ' ഒരുങ്ങുകയാണ്.ആസിഫ് അലിയും അര്‍ജുന്‍ അശോകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ശോഭനയും.പറവൂര്‍ കണ്ണന്‍കുളങ്ങരയില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.നടി ജലജയുടെ മകള്‍ ദേവി നായരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
 
ശോഭന തനിക്ക് പ്രിയപ്പെട്ട സുഹൃത്തിനെ പോലെയാണെന്നും 'ഒറ്റ'യുടെ കഥ പറഞ്ഞപ്പോള്‍ അവര്‍ ഉടന്‍ തന്നെ പ്രൊജക്റ്റ് ചെയ്യാന്‍ സമ്മതിച്ചുവെന്നും റസൂല്‍ പൂക്കുട്ടി കൂട്ടിച്ചേര്‍ത്തു.ശോഭനയുടെ 1985ല്‍ പുറത്തിറങ്ങിയ 'യാത്ര' എന്ന ചിത്രം കണ്ട് മനസ്സ് തകര്‍ന്നെന്ന് അദ്ദേഹം പറഞ്ഞു. 
 
ശോഭന, ആസിഫ് അലിഎന്നിവരെ കൂടാതെ ഇന്ദ്രന്‍സ്, അര്‍ജുന്‍ അശോകന്‍, സത്യരാജ്, രോഹിണി, ശ്യാമപ്രസാദ്, രഞ്ജി പണിക്കര്‍, ആദില്‍ ഹുസൈന്‍, ദിവ്യ ദത്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു.
 
 റസൂല്‍ പൂക്കുട്ടിയുടെ സഹോദരന്‍ ബൈജു പൂക്കുട്ടിയും'ഒറ്റ'യില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
എസ് ഹരിഹരന്റെ ജീവിതത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് 'ഒറ്റ' ഒരുക്കിയിരിക്കുന്നതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ എസ് ഹരിഹരന്‍ തന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി 'റണ്‍വേ ചില്‍ഡ്രന്‍' എന്ന പുസ്തകവും എഴുതിയിട്ടുണ്ട്.
 
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് പ്രശസ്ത സംഗീതജ്ഞന്‍ എം ജയചന്ദ്രനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍