മുന്നില്‍ ഒരു ബ്രിട്ടീഷ് ചിത്രവും രണ്ട് ബോളിവുഡ് സിനിമകളും, ആദ്യം മലയാള സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച് റസൂല്‍ പൂക്കുട്ടി

കെ ആര്‍ അനൂപ്

വ്യാഴം, 28 ഏപ്രില്‍ 2022 (10:16 IST)
റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്നത് ഒരു മലയാള സിനിമ. 'ഒറ്റ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫലിയും അര്‍ജുന്‍ അശോകനും ശോഭനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എന്നാല്‍ ആദ്യം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ബോളിവുഡില്‍ നിന്ന് വരെ അദ്ദേഹത്തിന് ക്ഷണം ലഭിച്ചിരുന്നു.   
 
ഒരു സിനിമ സംവിധാനം ചെയ്യാന്‍ പദ്ധതിയിട്ടപ്പോള്‍ തനിക്ക് മുന്നില്‍ നിരവധി അവസരങ്ങളുണ്ടായിരുന്നുവെന്ന്
റസൂല്‍ പൂക്കുട്ടി. അതില്‍ ഒരു ബ്രിട്ടീഷ് ചിത്രവും രണ്ട് ബോളിവുഡ് ചിത്രങ്ങളും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. മലയാള സിനിമ തന്നെ ആദ്യം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചത് പിന്നില്‍ മലയാള സിനിമയോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ആഗ്രഹമാണ്.
എസ് ഹരിഹരന്റെ ജീവിതത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് 'ഒറ്റ' ഒരുക്കിയിരിക്കുന്നതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ എസ് ഹരിഹരന്‍ തന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി 'റണ്‍വേ ചില്‍ഡ്രന്‍' എന്ന പുസ്തകവും എഴുതിയിട്ടുണ്ട്.
 
 പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന 'ആടുജീവിതം' എന്ന സിനിമയുടെ സൗണ്ട് ഡിസൈനര്‍ കൂടിയാണ് റസൂല്‍ പൂക്കുട്ടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍