പ്രണയ നായകനാകാന്‍ സൈജു കുറുപ്പ്,'അഭിലാഷം' വരുന്നു,നായിക തന്‍വി റാം

കെ ആര്‍ അനൂപ്
ബുധന്‍, 17 ജനുവരി 2024 (15:26 IST)
Abhilasham
'അഭിലാഷം'എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വീണ്ടും ഹരം കൊള്ളിക്കാന്‍ സൈജു കുറുപ്പ് എത്തുന്നു. ഷംസു സൈബ സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് ടീം കടന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Abhilasham Movie (@abhilashammovie)

സൈജു കുറുപ്പിന്റെ നായികയായി തന്‍വി റാം അഭിനയിക്കുന്നു. നായികയുടെ ബാല്യകാല സുഹൃത്തായ ഷെറിനായാണ് നടി വേഷമിടുന്നത്.
'അഭിലാഷം' എന്ന ചിത്രത്തില്‍ ഒരു ഫാന്‍സി ഷോപ്പിന്റെയും കൊറിയര്‍ സര്‍വീസിന്റെയും ഉടമയായ അഭിലാഷ് കുമാര്‍ എന്ന കഥാപാത്രത്തിലാണ് സൈജു കുറുപ്പ് അവതരിപ്പിക്കുന്നത്. മലബാറിലെ മനോഹരമായ ഗ്രാമങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു റൊമാന്റിക് ചിത്രമാണ് വരാനിരിക്കുന്നത്.ALSO READ: സുരേഷ് ഗോപിയുടെ മകള്‍ക്ക് വിവാഹ ആശംസകളുമായി സിനിമാലോകം, വീഡിയോ
 
അര്‍ജുന്‍ അശോകന്‍, ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ കെ പി, അഡ്വ.
 ജയപ്രകാശ് ആര്‍ കുളൂര്‍, ശീതള്‍ സക്കറിയ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജിനിത് കാച്ചപ്പിള്ളിയുടേതാണ് തിരക്കഥ. ഷറഫു, സുഹൈല്‍ കോയ എന്നിവരുടെ വരികള്‍ക്ക് ശ്രീഹരി കെ. നായര്‍ സംഗീതം ഒരുക്കുന്നു.ഛായാഗ്രഹണം - സജാദ് കാക്കു, എഡിറ്റിംഗ് - നിംസ്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article