Mammootty: മമ്മൂട്ടി അയോധ്യയില്‍ പൂജിച്ച അക്ഷതം പ്രധാനമന്ത്രിയില്‍ നിന്ന് സ്വീകരിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 17 ജനുവരി 2024 (15:08 IST)
mammootty
Mammootty: മമ്മൂട്ടി അയോധ്യ രാമക്ഷേത്രം പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി നല്‍കുന്ന അക്ഷതം പ്രധാനമന്ത്രിയില്‍ നിന്ന് സ്വീകരിച്ചു. സുരേഷ് ഗോപിയുടെ മകളുടെ കല്ല്യാണത്തിനെത്തിയ മോദി നിരവധി പേര്‍ക്ക് അക്ഷതം നല്‍കുകയായിരുന്നു. വധൂവരന്മാരെ ആശീര്‍വദിച്ചശേഷമാണ് അക്ഷതം നല്‍കിയത്. വിവാഹത്തിനെത്തിയ പ്രമുഖരുടെ അടുത്തെത്തി പരിചയപ്പെട്ട ശേഷം അക്ഷതം നല്‍കി. മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും അക്ഷതം സ്വീകരിച്ചു. കൂടാതെ മോഹന്‍ലാല്‍, ദിലീപ്, ജയറാം, ബിജുമേനോന്‍, കുശ്ബു, ജി സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ക്കും നരേന്ദ്രമോദി അക്ഷതം സമ്മാനിച്ചു

ALSO READ: Malaikottai Vaaliban:മലൈക്കോട്ടെ വാലിബന് രണ്ട് ഭാഗങ്ങളോ! മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുമായി വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വധൂവരന്മാര്‍ക്ക് വരണമാല്യം എടുത്ത് നല്‍കിയത്. ഇന്ന് രാവിലെ 8.45-നായിരുന്നു വിവാഹം. വിവാഹത്തില്‍ വന്‍താരനിരയാണ് സന്നിഹിതരായത്. കിഴക്കേനട വഴി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച പ്രധാനമന്ത്രി താമര കൊണ്ട് തുലാഭാരം നടത്തി. വിവാഹ മണ്ഡപത്തിലെത്തി പ്രധാനമന്ത്രി വധൂവരന്മാര്‍ക്ക് ആശംസ അറിയിച്ച ശേഷം ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി. രണ്ട് മണിക്കൂറോളം ഇവിടെ ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍