റിലീസ് ചെയ്യാന്‍ ഇനി പത്ത് ദിവസങ്ങള്‍ പോലുമില്ല. എന്നിട്ടും പ്രൊഡക്ഷന്‍ ഹൗസിന്റെ ഭാഗത്തു നിന്ന് ആവശ്യമായ പ്രചാരണ പരിപാടികള്‍ നടക്കുന്നില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ഫാന്‍സ് ഷോയ്ക്ക് ശേഷം സാധാരണ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് എത്തിക്കാന്‍ കുറച്ചുകൂടി പബ്ലിസിറ്റി ആവശ്യമാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഒടിയന്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകള്‍ക്ക് സംഭവിച്ചതു പോലെ ഓവര്‍ ഹൈപ്പ് തിരിച്ചടിയാകാതിരിക്കാന്‍ വാലിബന്റെ അണിയറ പ്രവര്‍ത്തകര്‍ മനപ്പൂര്‍വ്വം പബ്ലിസിറ്റി കുറയ്ക്കുന്നതാകുമെന്ന മറ്റൊരു അഭിപ്രായവും മോഹന്‍ലാല്‍ ആരാധകര്‍ക്കിടയില്‍ ഉണ്ട്.
ജോണ്‍ ആന്റ് മേരി ക്രിയേറ്റിവ്, സെഞ്ചുറി ഫിലിംസ്, മാക്‌സ് ലാബ് സിനിമാസ്, യൂഡ്‌ലി ഫിലിംസ്, ആമേന്‍ മൂവി മൊണാസ്ട്രി എന്നിവരുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പി.എസ്.റഫീഖും ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള, ക്യാമറ മധു നീലകണ്ഠന്‍.