'യഷ് 19'-ല്‍ സായ് പല്ലവി നായിക? പ്രഖ്യാപനത്തിനായി കാതോര്‍ത്ത് ആരാധകര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 5 ഡിസം‌ബര്‍ 2023 (14:54 IST)
കെജിഎഫ് സീരീസിന്റെ വിജയത്തിന് ശേഷം യാഷ്, തന്റെ അടുത്ത ഡിസംബര്‍ എട്ടിന് പ്രഖ്യാപിക്കും. 'യഷ് 19'-ല്‍ സായ് പല്ലവി നായികയായി അഭിനയിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
സായ് പല്ലവി കന്നഡയില്‍ ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കും.
എന്നിരുന്നാലും, യാഷ് 19 ല്‍ സായി പല്ലവി നായികയാകുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.ഡിസംബര്‍ 8 ന് രാവിലെ 9:55 ന് സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിക്കും.
 
ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത് തന്റെ നിരൂപക പ്രശംസ നേടിയ ചിത്രമായ ഗാര്‍ഗിയുടെ (2022) കന്നഡ പതിപ്പിന് സായ് പല്ലവി ഡബ്ബ് ചെയ്തിരുന്നു.യാഷ് 19 ല്‍ സംവിധായകിയായി ഗീതു മോഹന്‍ദാസിന്റെ പേരാണ് ഉയര്‍ന്ന കേള്‍ക്കുന്നത്.
ചിത്രത്തിന്റെ ടൈറ്റില്‍ ഡിസംബര്‍ 8 ന് റിലീസ് ചെയ്യും. എക്‌സിലൂടെ യഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എട്ടാം തീയതി രാവിലെ 9 55ന് ടൈറ്റില്‍ പ്രഖ്യാപിക്കും.
 
നിലവില്‍ 'യഷ് 19' എന്നാ പേരിലാണ് സിനിമ നിലവില്‍ അറിയപ്പെടുന്നത്. സിനിമ പ്രേമികളുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പ് വെറുതെ ആവില്ല എന്നു പ്രതീക്ഷിക്കാം. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article