മോഹന്‍ലാല്‍, കമല്‍ - ഇവര്‍ക്കൊപ്പം വിജയ് !

കെ ആര്‍ അനൂപ്
ചൊവ്വ, 21 ജൂലൈ 2020 (23:37 IST)
മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് റോഷൻ ബഷീർ. സിനിമ പുറത്തിറങ്ങി ഏഴുവർഷത്തോളം ആയെങ്കിലും തന്നെ ദൃശ്യത്തിലെ വരുൺ എന്ന കഥാപാത്രമായി തന്നെയാണ് ഇപ്പോഴും ആളുകൾ തിരിച്ചറിയുന്നത്. ഒരു ഹിറ്റ് സിനിമയുടെ പേരിൽ അറിയപ്പെടുന്നതും വളരെ സന്തോഷകരമാണെന്ന് റോഷൻ പറയുന്നു. ദൃശ്യത്തിനു ശേഷം തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കമൽ ഹാസൻ, മോഹൻലാൽ, വിജയ് എന്നിവരോടൊപ്പം പ്രവർത്തിച്ച തന്റെ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടൻ.
 
മൂവരും തങ്ങൾ ചെയ്യുന്ന ജോലിയിൽ അർപ്പണബോധമുള്ളവരും കഠിനാധ്വാനികളും ആണ്. ഈ നടൻമാർ സിനിമയിൽ എത്തിയ സമയം ഇന്നത്തെ കാലത്തെ വെച്ച് വളരെ വ്യത്യസ്തമാണ്. അന്ന് ആളുകളുടെ ഇടയിലേക്ക് എത്തുവാൻ വളരെ കുറച്ച് മാധ്യമങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാലും അവർ സിനിമയിൽ  പ്രസക്തരായി തുടരുകയും അവരുടെ സമകാലികർക്ക് കടുത്ത മത്സരം നൽകുകയും ചെയ്തു. 
 
അർപ്പണബോധം, പരിശ്രമം, പ്രതിബദ്ധത എന്നിവയുടെ കാര്യത്തിൽ ഇപ്പോഴും അവർ അതേപോലെ തന്നെയാണ്. അവരിൽ നിന്നും നമ്മളും ഇക്കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. സെറ്റുകളിൽ അവരുടെ സഹതാരങ്ങൾക്ക് 10 മിനിറ്റ് മുമ്പെങ്കിലും അവരെല്ലാം എത്തിച്ചേരും. കമൽഹാസൻ, മോഹൻലാൽ, വിജയ് തുടങ്ങിയ അഭിനേതാക്കളുടെ സിനിമയോടുള്ള ഡെഡിക്കേഷൻ കാണുമ്പോൾ താനും സിനിമകളിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നുവെന്ന് റോഷൻ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article