ഇന്ദ്രജിത്തും ശ്രുതി രാമചന്ദ്രനും ഒന്നിക്കുന്നു,'മാരിവില്ലിന്‍ ഗോപുരങ്ങള്‍'ചിത്രീകരണം കൊച്ചിയില്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 24 ഏപ്രില്‍ 2023 (15:38 IST)
ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റും പൂജ ചടങ്ങുകളും കൊച്ചിയില്‍ നടന്നു. മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരുങ്ങുകയാണ്.
 
കൊച്ചിയില്‍ സിനിമയുടെ ചിത്രീകരണവും ആരംഭിച്ചു.കോക്കേഴ്‌സ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിനുവേണ്ടി സംഗീത സംവിധായകന്‍ വിദ്യാസാഗറും പ്രവര്‍ത്തിക്കുന്നു. തിരക്കഥയും കോ ഡയറക്ടറും പ്രമോദ് മോഹന്‍ തന്നെയാണ്.
 വസിഷ്ട് ഉമേഷ്, ജോണി ആന്റണി, സലീം കുമാര്‍, വിഷ്ണു ഗോവിന്ദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ശ്യാമപ്രകാശ്. എം.എസ് ഛായാഗ്രഹണവും ഷൈജല്‍ പി.വി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
 
 
Attachments area
Preview YouTube video Marivillin Gopurangal | Official Motion Poster | Indrajith Sukumaran | Arun Bose | Kokers
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article