ഒരുപാട് കാര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടി വരും,അത് വലിയ വേദനയാണ് ഉണ്ടാക്കിയെന്ന് ര്ശ്മിക മന്ദാന

കെ ആര്‍ അനൂപ്
ബുധന്‍, 29 ഡിസം‌ബര്‍ 2021 (14:27 IST)
സിനിമ തിരക്കുകളിലാണ് നടി ര്ശ്മിക മന്ദാന. ബോളിവുഡ് വരെ എത്തി നില്‍ക്കുകയാണ് താരത്തിന്റെ കരിയര്‍. ഇപ്പോഴിതാ അഭിനയലോകത്തേക്ക് എത്തുമ്പോള്‍ നിരവധി നല്ല കാര്യങ്ങളും മോശം കാര്യങ്ങളുമുണ്ടെന്നാണ് ര്ശ്മിക പറയുന്നത്.
 
നിങ്ങള്‍ ഒരു അഭിനേതാവ് ആകാന്‍ വേണ്ടി ഇറങ്ങുന്നയാള്‍ ആണെങ്കില്‍ മറ്റൊരു താരത്തിനോടുള്ള ഇഷ്ടം കൊണ്ടാണ് അങ്ങനെ വരുന്നതെങ്കില്‍ അത്തരത്തില്‍ താരങ്ങളുടെ നല്ല വശം നോക്കി വരരുതെന്ന് രശ്മിക പറയുന്നു.
 ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ വഴങ്ങിക്കൊടുക്കേണ്ടി വരും. ഒരുപാട് കാര്യങ്ങള്‍ക്ക് പൊരുത്തപ്പെടേണ്ടി വരും. ഉദാഹരണം ആയി നമ്മള്‍ ഒരുപാട് തവണ ലേസറിന് വിധേയമാകേണ്ടി വരും. അത് തനിക്ക് വലിയ വേദനയാണ് ഉണ്ടാക്കിയതെന്ന് രശ്മിക കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article