'തലൈവര്‍ 171' ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാകുമോ ? എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ട് !

കെ ആര്‍ അനൂപ്
ശനി, 14 ഒക്‌ടോബര്‍ 2023 (15:14 IST)
ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന സംവിധായകനായി ലോകേഷ് കനകരാജ് മാറിക്കഴിഞ്ഞു.ലിയോ ഒക്ടോബര്‍ 19ന് പ്രദര്‍ശനത്തിന് എത്തുമ്പോള്‍ സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് സംവിധായകന്‍. അദ്ദേഹം അടുത്തതായി രജനികാന്തിനൊപ്പം കൈകോര്‍ക്കും.തലൈവര്‍ 171ന്റെ വിശേഷങ്ങളും സംവിധായകന്‍ പങ്കുവെച്ചിരുന്നു.
 
ഇതുവരെ പേരിടാത്ത ലോകേഷ് കനകരാജ് ചിത്രത്തെക്കുറിച്ച് ലോകേഷ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.'തലൈവര്‍ 171' ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ (എല്‍സിയു) ഭാഗമാകുമോ എന്നത് അറിയാന്‍ ആരാധകര്‍ ആകാംക്ഷയിലാണ്.എന്നാല്‍ 'എല്‍സിയു'വില്‍ പെടുന്ന ചിത്രം ആയിരിക്കില്ല തലൈവര്‍ 171 എന്നാണ് സംവിധായകന്‍ പറഞ്ഞത്.
 
തലൈവര്‍ 171 ഒരു സ്റ്റാന്റ് എലോണ്‍ ചിത്രമായിരിക്കും എന്നാണ് ലോകേഷ് പറയുന്നത്. എന്നാല്‍ ഇത് രജനിയുടെ അവസാനത്തെ ചിത്രം ആയിരിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് ലോകേഷ് കനകരാജ് ഒന്നും പറഞ്ഞിട്ടില്ല.പല ഗണത്തില്‍ കഥ പറയുന്ന രീതിയിലാണ് ചിത്രം എന്നാണ് സംവിധായകന്‍ രജനി ചിത്രത്തെ കുറിച്ച് പറയുന്നത്. 2013 കാലഘട്ടത്തില്‍ താന്‍ എഴുതിയ കഥയാണ് ഇതെന്നും സംവിധായകന്‍ വെളിപ്പെടുത്തി. കാലത്തിനൊപ്പം കഥയില്‍ മാറ്റം വരുത്തും. നേരത്തെ മറ്റ് ആരെക്കൊണ്ടെങ്കിലും എടുക്കാം എന്ന് വിചാരിച്ച കഥയായിരുന്നു ഇതെന്നും സംവിധായകന്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article