മലയാള സിനിമയും തെലുങ്ക് സിനിമയും തമ്മിൽ വ്യത്യാസം ഉണ്ട്: പ്രഭാസ് പറയുന്നത് ഇങ്ങനെ !

Webdunia
തിങ്കള്‍, 26 ഓഗസ്റ്റ് 2019 (13:58 IST)
ബാഹുബലി സിനിമകളിലൂടെ ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ അമ്പരപ്പിച്ഛ അഭിനയതാവാണ് പ്രഭാസ്. കോടിക്കണക്കിന് ആരാധകരെയാണ് ബാഹുബലി പ്രഭാസിന് സമ്മാനിച്ചത്. ഇപ്പോഴിതാ സാഹോ എന്ന ബിഗ്‌ബജറ്റ് ആക്ഷൻ സിനിമയിലൂടെ വീണ്ടും ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ ഇടയിലേക്ക് എത്തുകയാണ് പ്രഭാസ്. 
 
താൻ ഒരു മോഹൻലാൽ ഫാൻ ആണെന്ന് പ്രഭാസ് നേരത്തെ പറഞ്ഞിരുന്നു മലയാള സിനിമകളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ പ്രഭാസ്. മലയാളത്തിലാണ് ഏറ്റവും മികച്ച അഭിനയതാക്കൾ ഉള്ളത് എന്ന് പ്രഭാസ് പറയുന്നു. ഏറ്റവും കൂടുതൽ റിയലിസ്റ്റിക് സിനിമകൾ ഇറങ്ങുന്നത് മലയാളത്തിലാണ്.
 
മലയാളത്തിലെ അഭിനയതാക്കൾ സാഭാവികമായി അഭിനയിക്കുന്നവാരാണ്. ദേശീയ പുരസ്കാരം എലഭിച്ച എത്ര അഭിനയതാക്കളാണ് മലയാളത്തിൽ ഉള്ളത്. തെലുങ്കിലെയും മലയാളത്തിലെയും പ്രേക്ഷകർ വ്യത്യസ്താരാണ് അതിനാൽ രണ്ട് ഇൻഡസ്ട്രികൾ തമ്മിൽ വ്യത്യാസങ്ങൾ ഉണ്ട്. പക്ഷേ സിനിമ നല്ലതാണെങ്കിൽ അത് സ്വീകരിക്കപ്പെടും എന്നും പ്രഭാസ് പറഞ്ഞു. മാതൃഭൂമി ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് പ്രഭാസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article