ഈ മാസം 30ന് റിലീസിന് ഒരുങ്ങുന്ന മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ഭാഗമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും.മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലായി ആദ്യഭാഗം തിയേറ്ററുകളില്‍ എത്തും. സിനിമയുടെ പ്രചാരണത്തിന് വേണ്ടി കേരളത്തിലെത്തിയ പൊന്നിയിന്‍ സെല്‍വന്‍ ടീം മമ്മൂട്ടിക്ക് നന്ദി പറഞ്ഞു.
പൊന്നിയിന്‍ സെല്‍വന്‍ മലയാളം പതിപ്പില്‍ മമ്മൂട്ടിയുടെ ശബ്ദവും ഉണ്ട്. ആമുഖ ഭാഗം പറഞ്ഞിരിക്കുന്നത് മമ്മൂട്ടിയാണ്. ഇക്കാര്യം ചോദിച്ചുകൊണ്ട് മെഗാസ്റ്റാറിനെ സമീപിച്ചപ്പോള്‍ ഒട്ടും ആലോചിക്കാതെ അദ്ദേഹം സമ്മതം മൂടി എന്നാണ് മണിരത്‌നം പറഞ്ഞത്.
മമ്മൂട്ടി- രജനികാന്ത് ടീമിന്റെ ദളപതി സംവിധാനം ചെയ്തത് മണി രത്നം ആയിരുന്നു