ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷനിലെ ജീവനക്കാര്‍ക്കെതിരെ പോക്‌സോ കേസ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 22 ഏപ്രില്‍ 2025 (10:23 IST)
ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷനിലെ ജീവനക്കാര്‍ക്കെതിരെ പോക്‌സോ കേസെടുത്ത് പോലീസ്. കോയമ്പത്തൂര്‍ ഇഷാ യോഗ ഹോം സ്‌കൂളിലെ നാല് ജീവനക്കാര്‍ക്കും മുന്‍ വിദ്യാര്‍ത്ഥിക്കുമെതിരെയാണ് കേസെടുത്തത്. ആന്ധ്ര സ്വദേശിയായ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി മാതാവ് നല്‍കിയ പരാതിയിലാണ് നടപടി.
 
അതേസമയം പരാതി പിന്‍വലിക്കാന്‍ ഭീഷണി ഉണ്ടായിട്ടുണ്ടെന്നും ലൈംഗികമായി അതിക്രമിക്കപ്പെട്ടത് പെണ്‍കുട്ടി ആയിരുന്നെങ്കില്‍ നടപടി എടുക്കുമായിരുന്നുവെന്നും ആണ്‍കുട്ടി ആയതിനാലാണ് അധികൃതര്‍ അനാസ്ഥ കാണിക്കുന്നതെന്നും മാതാവ് കുറ്റപ്പെടുത്തി. കേസെടുക്കാതിരിക്കാന്‍ കോയമ്പത്തൂര്‍ പോലീസും പരമാവധി ശ്രമിച്ചുവെന്നും ആക്ഷേപമുണ്ട്. നവംബറിലാണ് പീഡനത്തിനെതിരെ പരാതി നല്‍കിയത്. ജനുവരി 31ന് എഫ്‌ഐആര്‍ ഇട്ടു. അതേസമയം കേസെടുത്ത് അറിയിച്ചതും പരാതിക്കാര്‍ക്ക് അതിന്റെ പകര്‍പ്പ് നല്‍കിയതും മാര്‍ച്ച് അവസാന ആഴ്ചയിലാണ്.
 
പോക്‌സോ 10, 21 (2), 9(1) വകുപ്പുകളും ബിഎന്‍എസ് 476 വകുപ്പും ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. അതേസമയം സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നാണ് ഇഷാ ഫൗണ്ടേഷന്റെ പ്രതികരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍