മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് ഇന്ന് മുതല്‍ തിയേറ്ററുകളില്‍ എത്തും.ഇമോഷണല്‍ കോര്‍ട്ട് റൂം ഡ്രാമയില്‍ വിജയമോഹന്‍ എന്ന വക്കീല്‍ കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്നു. ജിത്തു ജോസഫിന്റെ മനസ്സില്‍ ഉണ്ടായിരുന്ന വിജയമോഹന്റെ രൂപം
'നേരിന് വേണ്ടി ജീത്തു സര്‍ ചെയ്പ്പിച്ച സ്‌കെച്ച്..',-എന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാലിന്റെ ക്യാരക്ടര്‍ ലുക്ക് സേതു ചിത്രം പങ്കുവെച്ചത്.
'വൃഷഭ' എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ക്യാരക്ടര്‍ ലുക്കിന് പിന്നിലും സേതു ഉണ്ട്.പത്തൊമ്പതാം നൂറ്റാണ്ട് ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട് സേതു ശിവാനന്ദന്. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിജു വില്‍സന്റെ രൂപം സംവിധായകന്റെ മനസ്സില്‍ നേരത്തെ ഉണ്ടായിരുന്നു.വിനയന്റെ ഉള്ളിലെ കഥാപാത്രത്തെ കുറിച്ചുള്ള ആശയം സേതു ശിവാനന്ദന്‍ വരച്ചെടുക്കുകയായിരുന്നു. അതുപോലെ സേതു ശിവാനന്ദന്‍ എന്ന കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റിന്റെ ഭാവനയില്‍ വിരിഞ്ഞ
സുരേഷ് ഗോപിയുടെ 251-ാമത്തെ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.കഥാപാത്രത്തെ കുറിച്ചുള്ള മനസ്സിലെ ആശയം സേതു ശിവാനന്ദന്‍ വരച്ചെടുക്കുകയായിരുന്നു.എസ്‌കെഡി കണ്ണന്‍ ആണ് ആ ചിത്രംവെച്ച് പോസ്റ്റര്‍ രൂപകല്‍പന ചെയ്തത്.